ശിവകാര്‍ത്തികേയന് ശേഷം ജയംരവി? വേലൈക്കാരന്‍ സിനിമയുടെ സംവിധായകന്‍ സഹോദരനെ നായകനാക്കി പരീക്ഷണത്തിന് ഒരുങ്ങുന്നു

വേലൈക്കാരന്റെ മികച്ച വിജയത്തിനു ശേഷം സംവിധായകന്‍ മോഹന്‍രാജ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായകനായി പരിഗണിച്ചിരിയ്ക്കുന്നത് സഹോദരന്‍ ജയം രവിയെയാണെന്ന് ബിഹൈന്‍ഡ് വുഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. തന്റെ പുതിയ ചിത്രമായ ടിക് ടിക് ടികിനെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ഈ ചിത്രത്തെപ്പറ്റി ജയം രവി സൂചനകള്‍ തന്നത്.

സഹോദരന്‍ മോഹന്‍രാജയെക്കുറിച്ച് ജയം രവിയുടെ വാക്കുകളിങ്ങനെ – ആദ്യമായി എന്നെ സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. പിന്നെ ബൈക്കും പഠിപ്പിച്ചു തന്നു അതു പോലെ തന്നെ ഫിലിം ഫെസ്റ്റിവലുകള്‍ക്ക് കൊണ്ടുപോയി. എന്നെ ഒരു നല്ല നടനാക്കി മാറ്റാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ അദ്ദേഹത്തിനു നടത്തേണ്ടി വന്നിട്ടുണ്ട്. ആ ശ്രമങ്ങളാണ് ഇന്ന് കാണുന്നതരത്തിലുള്ള ഒരു അഭിനേതാവാക്കി, പ്രശസ്തിയിലേയ്ക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത്. ജയം എന്ന പേരു തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്.തനി ഒരുവന്‍ എന്ന ചിത്രം നമുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എനിയ്‌ക്കൊട്ടും ആത്മവിശ്വാസമില്ലായിരുന്ന കാലഘട്ടമായിരുന്നു അത്. ആ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്തത് അദ്ദേഹമാണ്. തനി ഒരുവനു ശേഷം ഒരു പുതിയ സിനിമചെയ്യാമെന്ന് അദ്ദേഹം പറയുന്നു 25 ാം ചിത്രം എന്തോ ഒന്ന് പ്ലാന്‍ചെയ്യുന്നുണ്ട് അദ്ദേഹമെന്ന് വ്യക്തമാണ്. അതെന്താണെന്ന് അറിയുന്നതുവരെ ഞാന്‍ അസ്വസ്ഥനാണ്. ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെയാണെന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.് ബി മുന്‍പ് തനി ഒരുവന്‍, സന്തോഷ് സുബ്രമണ്യം, കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, തില്ലാലങ്കിടി, ഉനക്കും എനക്കും എന്നിങ്ങനെ കുറച്ചു ചിത്രങ്ങള്‍ ഇരുവരുമൊന്നിച്ച് ചെയ്തിട്ടുണ്ട്. ഇതില്‍ സന്തോഷ് സുബ്രമണ്യം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.