അന്താരാഷ്ട്ര അംഗീകാരം നേടി ഇന്ദ്രന്‍സ് ചിത്രം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള 7ാ മത് റുവാണ്ട വേഷമിട്ട (ആഫ്രിക്ക ) അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി.

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള, മാര്‍ച്ച് 7 നു റുവാണ്ട കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന റെഡ് കാര്‍പെറ്റില്‍ റുവാണ്ട മിനിസ്റ്റര്‍ സംവിധായകന്‍ ഷാനു സമദിനു പുരസ്‌കാരം നല്‍കി.

ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചര്‍ ഫിലിം അവാര്‍ഡ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള നേടിയിരുന്നു, കൂടാതെ ജെസി ഡാനിയല്‍ പുരസ്‌ക്കാരം, കുഞ്ഞബ്ദുള്ള ആയി വേഷമിട്ട ഇന്ദ്രന്‍സിന് ഏറ്റവും നല്ല നടനുള്ള ദേശിയ കലാ സംസ്‌കൃതി പുരസ്‌ക്കാവും ലഭിച്ചിരുന്നു.

പി ആര്‍ സുമേരന്‍