കുതിച്ചുയര്‍ന്ന് മിഷന്‍ മംഗള്‍; അക്ഷയ് കുമാര്‍ ചിത്രം 50 കോടിയിലേക്ക്

അക്ഷയ്കുമാര്‍ നായകനായെത്തിയ ചിത്രം മിഷന്‍ മംഗളിന് തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയചിത്രം രണ്ടാം ദിവസം പിന്നിടുമ്പോഴേക്കും സ്വന്തമാക്കിയത് 46.4 കോടി രൂപയാണ്.

ഇന്ത്യയില്‍ ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത് 29.16 കോടി രൂപയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ചിത്രത്തിന് രണ്ടാം ദിവസം ലഭിച്ചത് 17.28 കോടി രൂപയാണ്.

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറഞ്ഞുകൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ ശക്തിയാണ്.

Read more

സംവിധായകന്‍ ആര്‍. ബാല്‍ക്കിയാണ് ചിത്രത്തിന്റെ രചയിതാവും ക്രിയേറ്റിവ് ഡയറക്ടറും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.