‘ഇതെന്താ പുലിമുരുകനോ, കോപ്പിയടിക്കുന്നതിനും പരിധി വേണ്ടേ’ ; റായ് ലക്ഷ്മിയുടെ പുതിയ സിനിമയുടെ ടീസറിന് ട്രോള്‍

റായി ലക്ഷ്മി നായികയാകുന്ന പുതിയ തമിഴ് ചിത്രം മിറുഗയുടെ ടീസറിന് മലയാളികളുടെ ട്രോള്‍. സിനിമയുടെ ടീസറില്‍ പുലിമുരുകന്‍ സിനിമയുടെ ചില രംഗങ്ങളും അതിലെ സംഗീതവും ഉപയോഗിച്ചതാണ് ട്രോളിന് ഇടയാക്കിയത്. പുലിമുരുകന്‍ സിനിമയ്ക്കു സമാനമായ പ്രമേയമാണ് ചിത്രത്തിന്റേതും.

ജെ. പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീകാന്ത് ആണ് നായകന്‍. ദേവ് ഗില്‍, വശന്‍വി, അരോഹി എന്നിവരാണ് മറ്റുതാരങ്ങള്‍. സംഗീതം അരുള്‍ ദേവ്.