ന്യൂയോര്‍ക്ക് ടൈംസിലും ചര്‍ച്ചയായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ

വിദേശമാധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ് ടൊവീനോ തോമസ്- ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. ദ ന്യൂയോര്‍ക്ക് ടൈംസിലാണ് മിന്നല്‍ മുരളിയെ കുറിച്ച് പറയുന്നത്. നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെ കുറിച്ചുള്ള വാര്‍ത്തയിലാണ് മിന്നല്‍ മുരളി എന്ന പേരും ഉള്‍പ്പെട്ടിട്ടുള്ളത്.

ഫാമിലി ബെല്‍ജിയന്‍ ഡ്രാമയും മെക്സിക്കന്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റിലുള്ളിടത്താണ് നിന്നും മിന്നല്‍ മുരളി ഇക്കൂട്ടത്തില്‍ ഇടം പിടിച്ചത്. സംവിധായകന്‍ ബേസില്‍ ജോസഫ് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചു കൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു.

അടുത്തകാലത്തൊന്നും ഇത്രയും ആകാംൾ നിറഞ്ഞതും എന്നാല്‍ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിര്‍ത്തുന്നതുമായ സിനിമ ‘മിന്നല്‍ മുരളി’ തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയര്‍ ബേസ്ഡ് സിനിമയായി തന്നെ ‘മിന്നല്‍ മുരളി’ മാറിയിരിക്കുകയാണ്.