എന്നിലെ സംവിധായകനേക്കാള്‍ എഴുത്തുകാരനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു; തുറന്നുപറഞ്ഞ് മിഥുന്‍ മാനുവല്‍ തോമസ്

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ അഞ്ചാം പാതിര മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.. മലയാള സിനിമയില്‍ നല്ല ത്രില്ലര്‍ ചിത്രങ്ങള്‍ ഉണ്ടാവുന്നില്ലെന്ന പരാതി ഈ ചിത്രം ഡബിള്‍ വോള്‍ട്ടേജില്‍ തന്നെ തീര്‍ത്തിട്ടുണ്ടെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ തന്നിലെ സംവിധായകനേക്കാള്‍ എഴുത്തുകാരനെയാണ് ഇഷ്ടമെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

എന്നിലെ സംവിധായകനേക്കാള്‍ എഴുത്തുകാരനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. അപ്രതീക്ഷിതമായൊരു സാഹചര്യത്തില്‍ കോമഡി എഴുതി തുടങ്ങുകയും, അത് വിജയിച്ചതോടെ അതിന്റെ ചുവടു പിടിച്ച് സിനിമകള്‍ ചെയ്തു എന്നേയുള്ളൂ. ത്രില്ലര്‍ എന്ന ചിന്ത തന്നെയായിരുന്നു മനസില്‍.

അത് ഞാന്‍ തന്നെ നിനച്ചിരിക്കാതെ ചെയ്യാനും പ്രേക്ഷകര്‍ക്കും അതേ മൂഡില്‍ കാണാനും അതിശയിക്കാനും കഴിഞ്ഞു എന്നറിയുമ്പോള്‍ സന്തോഷത്തേക്കാള്‍ അഭിമാനവും ഇനി മുന്നോട്ട് പോകാനുള്ള ആവേശവുമാണ് സമ്മാനിക്കുന്നത്. മിഥുന്‍ മാനുവല്‍ പറഞ്ഞു.