ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്, പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല; വാര്‍ത്തക്കെതിരെ മിഥുന്‍ മാനുവല്‍ തോമസ്

പൃഥ്വിരാജിനേയും ഫഹദ് ഫാസിനേയും നായകന്മാരാക്കി മോഹന്‍ലാലിനെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് താനെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഫഹദിനേയും വെച്ച് സിനിമ എടുക്കാനുള്ള ഒരു കഥ തന്റെ കയ്യില്‍ ഇല്ലെന്നും മിഥുന്‍ മാനുവേല്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

‘ ലാലേട്ടന്‍ വില്ലന്‍, പൃഥ്വിരാജ്, ഫഹദ് എന്നിവര്‍ നായകന്മാര്‍; മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നു” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.