നാനിയ്‌ക്കൊപ്പം സായ് പല്ലവിയുടെ 'സര്‍ക്കസ്' നൃത്തം കാണാം

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. നാനി നായകനായ പുതിയ തെലുങ്ക് ചിത്രം മിഡില്‍ ക്ലാസ് അബ്ബായിയിലെ സായ് പല്ലവിയുടെ നൃത്തരംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാനിയ്‌ക്കൊപ്പം യേവണ്ടോയ് നാനി ഗാരോ എന്ന പാട്ടിന് സര്‍ക്കസ് നര്‍ത്തകരെ പോലെയാണ് നടിയുടെ നൃത്തം.

പ്രശസ്ത തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദാണ് പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത്. ദിവ്യ കുമാറും ശ്രാവണ ഭാര്‍ഗവിയും ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബാലാജിയാണ്. ശ്രീറാം വേണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡിസംബറില്‍ തീയേറ്ററുകളിലെത്തിയ മിഡില്‍ ക്ലാസ് അബ്ബായി മികച്ച വിജയമായിരുന്നു.