ട്രെയിൻ ബാത്ത്റൂമിൽ എഴുതുന്ന പോലെയാണ് പലരും ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നത്; മനസ്സ് തുറന്ന് മേതില്‍ ദേവിക

Advertisement

സോഷ്യൽ മീഡിയയെ പലരും കാണുന്നത് ശരിയായ രീതിയിലല്ലെന്ന് നടൻ മുകേഷിന്റെ ഭാര്യയും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ മേതിൽ ദേവിക . പണ്ട് ട്രെയിൻ ബാത്ത്റൂമിൽ എഴുതിയിരുന്ന കാര്യങ്ങളാണ് ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നതെന്നും ദേവിക പറഞ്ഞു.

ദേവികയുടെ വാക്കുകൾ:

ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു പലരും. ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫെയ്സ്ബുക്കിലൊക്കെ എഴുതുന്നത്

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഫെയ്സ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്പോഴും കിടക്കാന്‍ പോകുമ്പോഴും ആളുകള്‍ നോക്കുന്നത് വാട്സപ്പാണ്.

ആതുകൊണ്ടു തന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതു കൊണ്ടാണ് ഇത് തുടരുന്നത്.