പൊളിയാത്ത റോഡിന്, പൊളിയാത്ത പാലത്തിന്, പൊളി വികസനത്തിന്;  ഇലക്ഷൻ ചൂടിൽ പോസ്റ്ററുകളുമായി ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’

Advertisement

ഇലക്ഷന്‍ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഒരു മലയാള സിനിമയുടെ പ്രൊമോഷണല്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് .

ബോബന്‍ ആൻഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്’ എന്ന പുതിയ സിനിമയുടെ പോസ്റ്ററുകളാണ് ഈ ഇലക്ഷന്‍ കാലത്ത് ശ്രദ്ധ പിടിച്ച് പറ്റുന്നത്.

അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരുടെ രസകരമായ തലക്കെട്ടുകളോടു കൂടിയ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.