'അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചു'' വെളിപ്പെടുത്തലുമായി മീര വാസുദേവ്

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയില്‍ നായികാ കഥാപാത്രമായി തിളങ്ങിയ നടിയാണ് മീരാ വാസുദേവ്. തന്മാത്രയിലെ വേഷത്തിന് നടിക്ക് പ്രശംസാ പ്രവാഹമായിരുന്നു. എന്നാല്‍ പിന്നീട് സിനിമാരംഗത്ത് അതേ തിളക്കത്തോടെ തുടരാന്‍ അവര്‍ക്ക് സാധിച്ചില്ല. ്അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മീര.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് താന്‍ തിരഞ്ഞെടുത്ത മാനേജര്‍ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി തന്റെ പ്രൊഫഷന്‍ ഉപയോഗിച്ചുവെന്നാണ് നടി പറയുന്നത്.

Read more

തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല. നടി പറഞ്ഞു.