അതൊന്നും സത്യമല്ല, വിശ്വസിക്കരുത്; വിജയ് ആരാധകർക്ക് ആശ്വാസമേകി മാസ്റ്റർ സിനിമയുടെ അണിയറ പ്രവർത്തകർ

വിജയ് ചിത്രം മാസ്റ്റർ തീയേറ്ററിലെത്തുമോ  അതോ ഒ ടി ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുമോ എന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രചരണങ്ങളുണ്ടായി. ഇപ്പോഴിതാ  സംശയത്തിന് വിരാമമിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രം തീയേറ്ററിലൂടെ തന്നെ പുറത്തിറങ്ങുമെന്ന് അവർ  പ്രസ്സ് റീലിസിലൂടെ അറിയിച്ചു.

‘ഏവരും ഒരു മഹാമാരിയെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്.  കുറച്ച ദിവസങ്ങളായി മാസ്റ്റർ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന ചില അഭ്യുഹങ്ങൾ പരന്നിരുന്നു.  ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും ഞങ്ങൾക്ക് ഓഫർ ലഭിച്ചു. എന്നാൽ തീയേറ്ററിലൂടെ തന്നെ പുറത്തിറക്കുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

നിങ്ങളെപ്പോലെ തന്നെ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. തിയേറ്റർ ഓണേഴ്‌സ് ഞങ്ങളോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’, നിർമാതാക്കൾ പ്രസ്സ് റിലീസിലൂടെ പറഞ്ഞു.

നെറ്റ്ഫിലിക്‌സിന് മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റസ് ലഭിച്ചുവെന്നും അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് നിർമാതാക്കൾ.