മാസ്റ്റർ എങ്ങനെ, പ്രേക്ഷകർ പറയുന്നത്; പ്രതികരണം

Advertisement

ആരാധകരുടെ ഏറെനാൾ നീണ്ട  കാത്തിരിപ്പിന് വിരാമമിട്ട്  വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലെത്തി.  മാസ് ചിത്രമാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ  യുഎഇ പോലുളള സ്ഥലങ്ങളിൽ ജനുവരി 12ന് ആദ്യ പ്രദർശനം നടന്നു.

തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

കോവിഡ് ലോക്ഡൗണിനു ശേഷം  മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ട് കേരളത്തിലും തിയേറ്ററുകൾ ഇന്നുമുതൽ തുറക്കും. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.