ക്യാമറ കടല് കണ്ടിട്ടില്ലെന്ന്, അല്ലേ.. പിന്നെ ഇതെന്താ; വീണ്ടും സോഷ്യല്‍ മീഡിയയില്‍ മരക്കാര്‍ ട്രോളുകള്‍

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ്. സംവിധായകന്‍ പ്രിയദര്‍ശന്‍ മരക്കാര്‍ ഷൂട്ടിംഗിന് ഇടയില്‍ ക്യാമറ കടല്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ ഡയലോഗാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണം.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ മാത്രം 625 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്.

4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.