ഞാനും ഷമ്മി തിലകനും കൂടിയാണ് ഒടിയനുവേണ്ടി ഡബ്ബുചെയ്തത് അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം: മനോജ്

അഭിനയരംഗത്തെ നിറ സാന്നിദ്ധ്യമാണ് മനോജ് നായര്‍. ഇവിടം സ്വര്‍ഗമാണ്, ട്രാഫിക്, സലാല മൊബൈല്‍സ്, പ്രെയ്‌സ് ദി ലോര്‍ഡ് എന്നീ സിനിമകളില്‍ മനോജ് അഭിനയിച്ചിട്ടുണ്ട്. . മനോജ് ഡബ്ബിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ ഡബ്ബിംഗില്‍ തനിക്ക് കിട്ടാതെപോയ അംഗീകാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജ്. കൗമുദി ടി.വി “ഡേ വിത്ത് എ സ്റ്റാറി”ലാണ് താരം മനസുതുറന്നത്.

മലയാള സിനിമയില്‍ വില്ലന്‍മാര്‍ക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുമ്പ് ലാലേട്ടന്റെ ഭഗവാന്‍ എന്ന പടത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാല്‍,? ഹിറ്റായത് പുലിമുരുകനില്‍ ചെയ്തപ്പോഴാണ്. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു.

അതുകഴിഞ്ഞ് മധുരരാജ, അതിരന്‍ സിനിമയില്‍ പ്രകാശ് രാജ് ,ഒടിയനില്‍ കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനുതന്നെ. അതിനിടയില്‍ കുറച്ച് വേദന തോന്നിയസംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം കിട്ടി-മനോജ് പറയുന്നു.