നീ ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ, ആദ്യം വിളിച്ച് അന്വേഷിച്ചതും നിന്നെ തന്നെ; വേദന പങ്കുവച്ച് മനോജ് കുമാര്‍

Advertisement

ശബരിനാഥിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലെന്ന് നടന്‍ മനോജ്. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരിനാഥിന്റെ മരണ കാരണം. ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പറഞ്ഞത് കേട്ടപ്പോള്‍ സമനില തെറ്റിയ അവസ്ഥയായിരുന്നു തനിക്ക് എന്നാണ് മനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മനോജിന്റെ കുറിപ്പ്:

ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്കു സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ…!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍, ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ…നീ അതിന്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും…

ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്…’മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട്. എനിക്കൊരു പ്രശ്‌നവുമില്ല. ആരാ ഇത് പറഞ്ഞത്’ എന്ന വാക്കു കേള്‍ക്കാന്‍. പക്ഷേ നീ ഫോണ്‍ ‘എടുത്തില്ല’ എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്റെ എഫ്ബി പേജില്‍ പരേതര്‍ക്ക് നല്‍കുന്ന ‘വാക്കുകള്‍’ ചാര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കാരണം നീയെന്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ, ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ‘വിട’…ആദരാഞ്ജലി…പ്രണാമം…’ ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട, ഞാന്‍ തരില്ല. നിന്നോട് അങ്ങനെ മാത്രമേ എനിക്കിനി ‘പ്രതികാരം’ ചെയ്യാന്‍ കഴിയൂ. ഓക്കെ ശബരി. ടേക്ക് കെയര്‍.

ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു… എൻ്റെ ശബരി ഈ ലോകം വിട്ടു പോയെന്ന്…

Posted by Manoj Kumar on Thursday, September 17, 2020