ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരനായി വിനീത് ശ്രീനിവാസന്‍; ‘മനോഹരം’ ഉടന്‍ എത്തും

വിനീത് നായകനാകുന്ന പുതിയ ചിത്രമാണ് മനോഹരം. രണ്ട് ആര്‍ട്ടിസ്റ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചെറുപ്പം മുതലേ ഉള്ളിലുള്ള ഒരു കോംപ്ലക്‌സ് അലട്ടുന്ന വ്യക്തിയായാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ദീപക് പറമ്പോള്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബോസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു.

ടെക്‌നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്‌നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം ചിത്രം തീയേറ്ററുകളിലെത്തും