'ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു'; സംവിധായകനാകുന്ന മോഹന്‍ലാലിന് ആശംസയുമായി മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തത്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നെന്ന വിവരം തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ അറിയിച്ചത്. സംവിധാനാകുന്ന മോഹന്‍ലാലിന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന് മഞ്ജുവിന്റെ ആശംസ.

“ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍.” മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭത്തിന് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍ കുറിച്ചു.

https://www.facebook.com/theManjuWarrier/posts/1017322931808701?__xts__[0]=68.ARAqsMNcdwtEPgwGtX6_2TMdP0sJlYpNmyoSodt8o-mqdZJFKa9Czs4RAYf-N3rsNFy6IHnmxK2ab5EtifydkmiXLVrBG68r6z-LYS3WjbYVsteD3jWM4Z2e76RX3z9CiBB16Dx9LJ1A5Tgn_kZhumg6E9cFBlGh9TUEcRHbYvC-YE-Xn1ECO9tSwgP2Ww3eXgRxMB6y-yjYHAasI9OeZMYJXS_MOJxV7lzpodUB_N_rEmcNbyTGSE3yFasDzO8zIJSqMkbMSVoQ_C93j79M1BQcq1b1W_-1id1R0w0H2Rm_I8bZkzAWkp0ZDDdKKD62Y0bkEF9x4wgPBp52zjxIh-UsfgbJZP24LTK1yXaAoJbXtGby0ZAQeD3gEGhFOsvH1Lus5350qJQxz_XO104pAS9kn4mnbsXpEx0g4HWSojkoPfy0xkzTNLs9yi–P7Y9P-Dnz3NLUehXmZIbzgofkvVej1a9JCHZdEPIiNdJQpMjg5k5UKdyXU_yM1f8mo8C&__tn__=-R

കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറയുന്നു. “കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം” മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതുന്നു.

ഈ തീരുമാനം താന്‍ മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ചു പോയതാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാറുമായി ചേര്‍ന്ന് ഒരു ത്രീഡി സ്റ്റേജ് ഷോ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനു വലിയ ചെലവ് വരുമെന്നറിഞ്ഞതു കൊണ്ട് ആ മോഹം മാറ്റി വെച്ചുവെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.