'മമ്മൂക്കക്ക് ശേഷം നമ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നു തോന്നുന്നു'; മഞ്ജുവിന്റെ ഗ്ലാമര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ധൈര്യത്തിന് അനുപാതികമായി നിങ്ങളുടെ ജീവിതം വികസിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യമായി മമ്മൂട്ടിക്കൊപ്പം “ദ പ്രീസ്റ്റ്”ല്‍ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു. ഇതോടെ “”മമ്മുക്കായുടെ കൂടെ കൂടി മഞ്ജുവും മാറി..ആകെപ്പാടൊരു മാററം..””, “”മമ്മൂക്കക്ക് ശേഷം മ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നു തോന്നുന്നു”” എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

“”നിത്യ ഹരിത നായിക എന്നറിയിക്കാന്‍ ആണോ മഞ്ജു ചേച്ചി എപ്പോഴും ഈ പച്ച ഉടുപ്പ് ഇടുന്നത്… എന്തായാലും കിടുക്കി ചേച്ചി…
വേറെ ലെവല്‍….””, “”വയസായാലും ഉം സ്‌റ്റൈലും അഴകും ഇന്നും ഉന്ന വിട്ടു പോകലെ…ഇജ്ജാതി ലുക്ക്””, “”എന്താണ് ഒരു ഗ്ലാമര്‍… പ്രിയ നടി മഞ്ജു വാരിയര്‍.. ഉയരങ്ങളിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ.. കാണുമ്പോ തന്നെ എന്ത് സുഖം..”” എന്നൊക്കെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

എന്നാല്‍ “”കാവിലെ ഭഗവതിയുടെ ഭംഗി സാരി ഉടുക്കുമ്പോള്‍ തന്നെ ആണ്”” എന്നാല്‍ പറഞ്ഞും ആരാധകര്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ് മഞ്ജുവിന്റെ പുതിയ ലുക്ക്.

Read more