ലുലു മാളില്‍ കുഞ്ഞിനെ കൊഞ്ചിച്ച് മഞ്ജു; ചിത്രങ്ങള്‍

നീരജ് മാധവ് നായകനായെത്തുന്ന “ഗൗതമന്റെ രഥ”ത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി മഞ്ജു വാര്യര്‍. കൂള്‍ ലുക്കിലെത്തിയ മഞ്ജുവിനൊപ്പം ഒരു കുഞ്ഞും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. മഞ്ജു ഏറെ നേരം കുഞ്ഞിനെ കളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കാനായി നിരവധി പേരാണ് എത്തിയത്. കൂട്ടത്തില്‍ ഒരു അച്ഛന്‍ തന്റെ കുഞ്ഞിനെ മഞ്ജുവിന്റെ മടിയിലിരുത്തി ഫോട്ടോ എടുത്തു. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ ഉടന്‍ ചായ പോലും കുടിക്കാതെയാണ് പരിപാടിക്കായി മഞ്ജു ചേച്ചി എത്തിയതെന്നാണ് ചടങ്ങില്‍ നീരജ് പറഞ്ഞത്.

മഞ്ജുവിനെ കൂടാതെ നീരജ് മാധവ്, സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്ണേന്ദു തുടങ്ങി നിരവധി പേര്‍ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്ന ലുലു മാളില്‍ എത്തിയിരുന്നു.