മഞ്ജു വാര്യരുടെ 50-ാം ചിത്രം, തിരക്കഥ ധ്യാന്‍ ശ്രീനിവാസൻ ; 9 എം.എം, ധിനില്‍ ബാബു സംവിധാനം

ആഷിഖ് അബുവിന്റെ അസോസിയേറ്റ്  ധിനില്‍ ബാബു സ്വതന്ത്ര സംവിധായകനാകുന്നു. മഞ്ജു വാര്യരുടെ 50-ാം സിനിമയായ 9 എം.എം ലൂടെയാണ് അരങ്ങേറ്റം. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ധിനില്‍ ബാബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസാണ്. വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത്.

ടിനു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്.
സാം സിഎസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വെട്രി പളനി സ്വാമിയാണ്.

Read more

എഡിറ്റര്‍ സാംജിത്ത് മൊഹമ്മദ്, ആക്ഷന്‍ ഡയറക്ടര്‍ യന്നിക് ബെന്‍, ആര്‍ട്ട് അജയന്‍ ചാലിശ്ശേരി, കോസ്റ്റിയൂം ഹിമാന്‍ഷി നിജാവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി ചന്തിരൂര്‍, ലിറിക്‌സ് മനു മഞ്ജിത്ത്, സൗണ്ട് ഡിസൈന്‍ സിംങ്ക് സിനിമ, മെയ്ക്ക് അപ്പ് ജിതേഷ് പൊയ്യ, സ്റ്റില്‍സ് അനിജ ജലന്‍, ഡിസൈന്‍സ് മനു ഡാവിഞ്ചി