മഞ്ജു പത്രോസിന്റെ ചിത്രം അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചു; നടിയുടെ പരാതിയില്‍ നടപടി

മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി എത്തുകയും തുടര്‍ന്ന് മറിമായം സീരിയലില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തുകയും ചെയ്ത നടിയാണ് മഞ്ജു പത്രോസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തത് വാര്‍ത്തയായിരുന്നു.

ചിത്രങ്ങള്‍ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പരാതിയ്ക്ക് പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Read more

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. തുടര്‍ന്ന് പല സിനിമകളിലും മഞ്ജു അഭിനയിച്ചു. ഇപ്പോള്‍ യു ട്യൂബില്‍ ബ്ലാക്കീസ് എന്ന പേരില്‍ ഒരു ചാനലും മഞ്ജു തുടങ്ങിയിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് ഈ ചാനലിന് ലഭിക്കുന്നത്.