മണിരത്‌നത്തിന്റെ 'നവരസ'; ഒമ്പത് സംവിധായകരും താരങ്ങളും ഒന്നിക്കുന്നു

സംവിധായകന്‍ മണിരത്‌നം നിര്‍മ്മിക്കുന്ന “നവരസ” വെബ്‌സീരിസില്‍ ഒന്‍പത് സംവിധായകരും പ്രമുഖ താരങ്ങളും ഒന്നിക്കുന്നു. നവരസഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന വെബ് സീരിസിനായി സംവിധായകരായ ബിജോയ് നമ്പ്യര്‍, ജയേന്ദ്ര, സുധ കൊങ്കര തുടങ്ങിയവരാണ് ഒന്നിക്കുന്നത്.

നടന്‍മാരായ സിദ്ധാര്‍ഥ്, അരവിന്ദ സ്വാമി എന്നിവര്‍ ഈ വെബ് സീരീസിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. വിജയ് സേതുപതി, സൂര്യ, ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ വേഷമിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ “പൊന്നിയിന്‍ സെല്‍വന്‍” എന്ന സ്വപ്‌നച്ചിത്രത്തിന്റെ അണിയറയിലാണ് മണിരത്‌നം. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ കൃതിയെ ആധാരമാക്കി ഒരുക്കുന്ന ചിത്രം ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചാണ്.

വിക്രം, ഐശ്വര്യറായ്, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എ.ആര്‍ റഹമാന്‍ സംഗീതം ഒരുക്കുന്നു.