രണ്ടരപതിറ്റാണ്ടിനുശേഷം സ്റ്റൈല്‍ മന്നനും മമ്മൂട്ടിയും ഒന്നിക്കുന്നു

26 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. മറാത്തി ചിത്രത്തിനായാണ് രണ്ട് ദശാബ്ദത്തിന് ശേഷമുളള കൂടിച്ചേരല്‍. മിറര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം “പസായദന്‍” എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തും. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട “ഇടക്” എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ.

മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വര്‍ഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. മഹാഭാരതത്തിലെ കര്‍ണന്റെ കഥയുടെ പശ്ചാത്തലത്തിലാണ് മണിരത്‌നത്തിന്റെ ചിത്രത്തിലെ കഥാപാത്ര നിര്‍മ്മിതി. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും “ദളപതി”യുടെ പ്രേക്ഷകപ്രീതിക്ക് പ്രധാന കാരണം അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ് എന്നതാണ്.

Read more

രജനിയുടെ അടുത്ത തമിഴ് ചിത്രമായ “കാല”യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക.