മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, രാജ 2നു മുന്‍പ് മറ്റൊരു വൈശാഖ് ചിത്രം വരുന്നു

Advertisement

പോക്കിരിരാജ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം രാജ 2 താന്‍ സംവിധാനം ചെയ്യുന്നതായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ചിത്രത്തിനു മുന്‍പ് തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് വൈശാഖ് വെള്ളിനക്ഷത്രത്തിന് നില്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

നാലു പ്രോജക്ടുകളാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്നും ഇവയെല്ലാം എപ്പോഴാണ് സംഭവിക്കുകയെന്ന് ഉറപ്പു പറയാനാവില്ലന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു. ഒരു തമിഴ് ചിത്രത്തിന്റെയും നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെയും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. രാജ ടു സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതിനു മുന്‍പ് മമ്മൂക്കയോടൊപ്പം മറ്റൊരു സിനിമ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.

ആ സിനിമയാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. എല്ലാം തീരുമാനിച്ച ശേഷം ഔദ്ദ്യോഗികമായി പ്രഖ്യാപിക്കാമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ അത് വലിയ ആശയക്കുഴപ്പമുണ്ടാക്കും. വൈശാഖ് പറയുന്നു. അതേസമയം വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരയുടെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.