കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി? ; ഉയരെയ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്

പാര്‍വതി തിരുവോത്ത് നായികയായെത്തിയ ഉയരെക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണും വണ്‍ എന്നാണ് പേരെന്നും സൂചനയുണ്ട്. സന്തോഷ് വിശ്വനാഥാണ് വണ്ണിന്റെ സംവിധായകന്‍. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ വണ്ണില്‍ പ്രധാന വേഷത്തിലെത്തും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.

നിലവില്‍ മമ്മൂട്ടി മാമാങ്കത്തിന്റെ ചിത്രീകരണത്തിരക്കുകളിലാണ്. അതിനു ശേഷം രമേഷ് പിഷാരടി ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ഗാനഗന്ധര്‍വനില്‍ നടന്‍ ജോയിന്‍ ചെയ്യും. അമല്‍ നീരദൊരുക്കുന്ന ബിലാല്‍ വിനോദ് വിജയന്റെ അമീര്‍, ഖാലിദ് റഹമാനൊരുക്കുന്ന ഉണ്ട എന്നിവയാണ് മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങള്‍.