36 വര്‍ഷം മുമ്പും പെണ്‍വേഷത്തില്‍ എത്തിയിട്ടുണ്ട്! ചിത്രം വൈറല്‍

ബ്രഹ്മാണ്ഡ ചിത്രമായ “മാമാങ്ക”ത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായിരിക്കുകയാണ്. ഡിസംബര്‍ 12-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്. മാമാങ്കത്തിലെ പെണ്‍വേഷം എത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു പെണ്‍വേഷമാണ് വൈറലാകുന്നത്.

1983-ല്‍ പുറത്തിറങ്ങിയ “ഒന്നു ചിരിക്കൂ” എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യം പെണ്‍വേഷത്തിലെത്തിയത്. 36 വര്‍ഷം മുമ്പ് ചെയ്ത പെണ്‍വേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പെണ്‍വേഷമെന്നാണ് ആരാധകരുള്‍പ്പെടെ കമന്റ് ചെയ്തിരിക്കുന്നത്. മാമാങ്കത്തിലെ പെണ്‍വേഷത്തിന് മീശ ഉണ്ടെന്നതാണ് ചിത്രങ്ങളിലെ വ്യത്യാസം.

Read more

മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.