മമ്മൂട്ടിയോട് 'അസ്സലാമു അലൈക്കും' പറഞ്ഞ് കുട്ടി ആരാധകന്‍, മറുപടിയുമായി താരം; വീഡിയോ വൈറല്‍

വഴിയരികില്‍ കാറിലിരുന്ന് കുട്ടി ആരാധകനോട് സുഖാന്വേഷണം തിരക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് കുട്ടി ആരാധകന്‍ താരത്തോട് സംഭാഷണം ആരംഭിക്കുന്നത്. വാ അലൈക്കുമുസ്സലാം എന്ന മറുപടി കിട്ടിയതോടെ മറ്റ് വിശേഷങ്ങളും കുട്ടി ആരാധകന്‍ ചോദിക്കാന്‍ തുടങ്ങി.

എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അതിന് ഉത്തരം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. മാസ്‌ക് ധരിച്ച് കാറിലിരിക്കുന്ന മമ്മൂട്ടി ദൃശ്യങ്ങളിലുണ്ടെങ്കിലും കുട്ടി ആരാധകന്റെ ശബ്ദം മാത്രമാണ് വീഡിയോയിലുള്ളത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം, ഭീഷ്മ പര്‍വ്വം ആണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ ഒരുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഫെബ്രുവരിയില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

Read more

ദ പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രക്ഷേകരില്‍ നിന്നും ലഭിച്ചത്.