‘ചാമ്പിക്കോ ഡയലോ​ഗ് പറഞ്ഞ് പി.വിജയൻ ഐ.പി.എസ് ; ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും

പൊതുവേദിയിൽ ​ഗ്രൂപ്പ്ഫോട്ടോയ്ക്ക് ‘ചാമ്പിക്കോ’ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി. ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയോട്ടാകെ വൈറലായ ഡയലോഗാണ് ‘ചാമ്പിക്കോ. ആ ഡയലോഗിന് ഒപ്പം ​ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് പ്രിയതാരം മമ്മൂട്ടി.

മഞ്ജു വാര്യർ, പി.വിജയൻ ഐപിഎസിനു തുടങ്ങിയവർക്കൊപ്പം ഒരു പരിപാടിക്കിടെ പൊതുവേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കുമ്പോഴാണ് ‘ചാമ്പിക്കോ’ ഡയലോഗ് പറയുമോ എന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്.

ചിരിയോടെ നിങ്ങൾ തന്നെ പറഞ്ഞാൽ‌ മതിയെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്യുകയായിരുന്നു. അവസാനം പി.വിജയൻ ഐപിഎസിന് മമ്മൂട്ടി മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുകയുമായിരുന്നു. വിഡിയോ കാണാം

Read more