മമ്മൂക്കയ്‌ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍; താഴെ വീഴാതെ നോക്കണേന്ന് ആരാധകര്‍!

വീരന്‍മാരായ ചാവേറുകളുടെ പോരാട്ട ചരിത്രത്തിന്റെ കഥ പറയാനായി എത്തുകയാണ് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്കം”. ഡിസംബര്‍ 12ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിക്കൊപ്പം യാത്രയിലാണ് ഉണ്ണി മുകുന്ദന്‍.

വിമാനത്താവളത്തില്‍ മമ്മൂട്ടിക്കൊപ്പം കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. “”മമ്മൂക്കയ്‌ക്കൊപ്പം ഉയരങ്ങളിലേക്ക് പറക്കുന്നു”” എന്ന കാപ്ഷനോടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. “”താഴെ വീഴാതെ നോക്കണേ മമ്മൂക്ക”” എന്നാണ് പലരുടെയും കമന്റുകള്‍.

https://www.instagram.com/p/B5kxJxChJoO/

എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.