'ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്', പരാജയങ്ങളിൽ തളരാതെ വിജങ്ങൾക്കായി ശ്രമിക്കണം; മമ്മൂട്ടി

പരാജയങ്ങളിൽ തളരാതെ വിജങ്ങൾക്കായി ശ്രമിക്കണമെന്ന് മമ്മൂട്ടി. താനൊക്കെ എത്ര പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ടെന്നും അപൂർവ്വമായി മാത്രമാണ് വിജയിച്ചിട്ടുള്ളതെന്നും, എപ്പോഴും വിജയിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല മമ്മൂട്ടി വ്യക്തമാക്കി.

സാമൂഹികമായി പിന്നോക്ക മേഖലകളിൽ നിന്നുള്ള കുട്ടികളെ പന്ത് കളിയിലൂടെ പിടിച്ചുയർത്തുന്ന കൊച്ചി സോക്കർ ലീഗിന്റെ സമാപനത്തിൽ പങ്കെടുക്കുകയായിരുന്നു താരം ഈക്കാര്യം വ്യക്തമാക്കിയത്.

അഖിലേന്ത്യ സിവിൽ സർവീസിലെയും കേന്ദ്ര സിവിൽ ‘എ’ വിഭാഗത്തിലേ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ‘സിവിൽ സർവന്റ്‌സ് ഓഫ്‌ കേരള സംഘടിപ്പിച്ച പരിപാടിയിൽ മമ്മൂട്ടിക്കൊപ്പം നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.

കഷ്ടപ്പാടുകളിലൂടെയും പരിശീലനത്തിലൂടെയും വന്ന ആളുകൾ വന്ന വഴിയെ തിരിഞ്ഞ് നോക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഈ പരിപാടിയിലൂടെ നടപ്പാകുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘ഊർജ സ്വലരായ കുട്ടികലുടെ പ്രകടനം അത്ഭുതകരമായിരുന്നുവെന്നാണ് കേട്ടറിഞ്ഞത്. എനിക്ക് കുട്ടികളോട് അസൂയയാണ്. പലർക്കു ഇല്ലാതെപോയ ഒരു അവസരമാണ് ഇവർക്കുണ്ടാകുന്നത്. ഇതൊരു ആവേശം മാത്രമായിപ്പോകാതെ വികാരമായി കൊണ്ടുപോണമെന്നും താരം കൂട്ടിച്ചേർത്തു.

ഇന്നലെ സമാപിച്ച കൊച്ചി സോക്കർ ലീഗ് ഫൈനലിൽ റിവർ പ്ലേറ്റ് മട്ടാഞ്ചേരി ടീമാണ് ജേതാക്കളായത്. റെഡ് ടൈഫൂൺസ് തൃക്കാക്കര ടീമിനെയാണ് തോൽപ്പിച്ചത്.