'അമ്മ' അംഗങ്ങള്‍ക്ക് ഒപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ താരങ്ങള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി. ജനറല്‍ ബോഡി യോഗത്തിന്റെ അവസാനം അമ്മ അംഗങ്ങള്‍ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ സെക്ഷനിലാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതേസമയം, മോഹന്‍ലാലും സിദ്ദിഖും മറ്റും കസേരകളിലാണ് ഇരുന്നത്.

ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.

മുന്‍എക്‌സിക്യൂട്ടീവ് അംഗംവും നിര്‍മ്മാതാവും നടനുമായ വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തു. നടിയെ പീഢിപ്പിച്ച കേസില്‍ പ്രതിയായ താരത്തിനെതിരെ എടുത്തുചാടി ഒരു നടപടിയ്ക്കില്ലെന്നാണ് തീരുമാനം.

വിജയ് ബാബുവിനെ കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാവില്ലെന്ന് നടന്‍ സിദ്ദിഖ്. വിജയ് ബാബുവിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ. വിജയ് ബാബു തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ലെന്നും ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.