മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്ര മേളയിലേക്ക്. 47-ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേള ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്. 27നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

https://www.facebook.com/PeranbuMovie/photos/a.1681030648823776.1073741828.1680061815587326/2008956242697880/?type=3&theater

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,അഞ്ജലി അമീര്‍, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. യുവാന്‍ ശങ്കര്‍രാജയാണ് സംഗീതം.