ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ജനുവരി 22- ന്, പ്രീസ്റ്റ് എന്നുവരും?

ജയസൂര്യ നായകനാവുന്ന ‘വെള്ളം’ ജനുവരി 22ന് റിലീസ് ചെയ്യും. ഡിസംബറില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു.  നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് റിലീസ് തിയതി തീരുമാനമായത്.  പ്രീസ്റ്റിന്റെയും റിലീസ് തിയതി പുറത്തുവിട്ടിട്ടുണ്ട്. ജനുവരി എട്ടിന് റിലീസ് ചെയ്യുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

എന്നാല്‍ പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും  പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ടീസറും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Read more

വെള്ളത്തിന്റെ സംവിധായകനായ പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു അമിത മദ്യപാനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ‘വെള്ളത്തിന്റെ’ തിരക്കഥ.