'ഇടയ്ക്കിടെ ഈ ഷൂട്ടിംഗ് നല്ലതാ'; റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടി

ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് നടന്‍ മമ്മൂട്ടി. ഇന്നു രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിംഗ് റേഞ്ചിലെത്തിയാണു താരം അംഗമായത്. തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ ഈ ഷൂട്ടിംഗ് നല്ലതാ, വെടിവെയ്ക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു.

“ഇടയ്ക്കിടെ ഈ ഷൂട്ടിംഗ് നല്ലതാ. വെടിവെയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസന്‍സില്ല. ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷം. സിനിമയില്‍ വെടിവെയ്പിനു പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്.” മമ്മൂട്ടി പറഞ്ഞു.

Read more

അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന “ദ് പ്രീസ്റ്റ്” എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മഞ്ജു വാരിയര്‍ ആണ് ചിത്രത്തില്‍ നായിക.