മമ്മൂട്ടിക്ക് കോവിഡ്

നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പനിയെതുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധനാ ഫലത്തില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു.