സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് മല്ലികാ ഷെരാവത്

പ്രശസ്ത ബോളിവുഡ് നടി മല്ലിക ഷെരാവത് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നടി പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് 2008ല്‍ പുറത്തിറങ്ങിയ “മാന്‍ ഗയേ മുഗള്‍ ഇ അസം” എന്ന സിനിമയിലെ ചിത്രമാണ് മല്ലിക പങ്ക് വെച്ചിരിക്കുന്നത്.

ചിത്രമേതെന്ന് കണ്ടു പിടിക്കാമോ എന്ന ചോദ്യത്തോട് കൂടിയാണ് ബോളിവുഡ് സുന്ദരി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിട്ടിക്‌സ് ആണ് മല്ലികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ബൂ സബ്കി ഫട്ടേഗിയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.