'വെള്ളം' മുതല്‍ 'മരക്കാര്‍' വരെ; 20 സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു

പത്തു മാസത്തോ ളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ സജീവമാകുകയാണ്. വിജയ് ചിത്രം മാസ്റ്റര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കുടുംബപ്രേക്ഷകര്‍ അടക്കം തിയേറ്ററുകളില്‍ എത്തിയതോടെ 20 മലയാള സിനിമകളുടെ റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയസൂര്യ ചിത്രം വെള്ളം മുതല്‍ മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ജനുവരി 22ന് ആണ് വെള്ളം സിനിമയുടെ റിലീസ്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

Vellam Movie: Showtimes, Review, Songs, Trailer, Posters, News & Videos | eTimes

രണ്ട് ചിത്രങ്ങളാണ് ജനുവരി 29ന് റിലീസിനെത്തുന്നത്. അനശ്വര രാജന്‍ നായികയാവുന്ന വാങ്ക്, രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ ചിത്രം ലവ് എന്നീ ചിത്രങ്ങളാണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് വാങ്ക് ഒരുക്കുന്നത്. വാങ്ക് വിളിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ കൊണ്ട് നടക്കുന്ന റസിയയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

Vaanku Movie | Cast, Release Date, Trailer, Posters, Reviews, News, Photos & Videos | Moviekoop

പൂര്‍ണമായും ലോക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയാണ് ലവ്. അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്.

Love Malayalam Movie Official Trailer | Rajisha Vijayan | Shine Tom Chacko | Ashiq Usman Productions - YouTube

മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ രണ്ട് ചിത്രങ്ങളാണ് ഫെബ്രുവരി നാലിന് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ദ പ്രീസ്റ്റ് എത്തുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് മോഹന്‍കുമാര്‍ ഫാന്‍സ് പറയുന്നത്. ജിസ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഫെബ്രുവരി 12ന് മൂന്ന് സിനിമയാണ് റിലീസിനെത്തുന്നത്. അജു വര്‍ഗീസ് ചിത്രം സാജന്‍ ബേക്കറി 1926, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന “ഓപ്പറേഷന്‍ ജാവ”, അമിത് ചക്കാലയ്ക്കല്‍ നായകനായ “യുവം” എന്നിവയാണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്. മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കിയ “മരട് 357”, വെളുത്ത മധുരം, വര്‍ത്തമാനം എന്നീ സിനിമകള്‍ ഫെബ്രുവരി 19ന് എത്തും.

maradu-357-movie-first-look (1) -

ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. “സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍”, “അജഗജാന്തരം”, ജയസൂര്യ നായകനായ “സണ്ണി”, “ടോള്‍ ഫ്രി 1600 – 600 – 60 “എന്നിവയുടേതാണ് റിലീസ്. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” മാര്‍ച്ച് 4ന് റിലീസ് ചെയ്യും.

മാര്‍ച്ച് 12ന് “മൈഡിയര്‍ മച്ചാന്‍”, “ഇവ” എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും. മാര്‍ച്ച് 21ന് ആണ് ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന “സുനാമി”യുടെ റിലീസ്. മാര്‍ച്ച് 26ന് ആണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ റിലീസിനെത്തുന്നത്. 2019 മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.