'തന്റെ നിലപാടുകളില്‍ ആരെയും കൂസ്സാതെ ഉറച്ചു നിന്ന വിപ്ലവ നായിക'; കെ.ആര്‍ ഗൗരിയമ്മക്ക് വിട നല്‍കി മലയാള സിനിമാലോകം

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായിരുന്ന കെ.ആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമാലോകം. മഞ്ജു വാര്യര്‍, വിനയന്‍, ആഷിഖ് അബു, ടൊവിനോ തോമസ്, മണികണ്ഠന്‍ ആചാരി, ഹരീഷ് പേരടി, സുരേഷ് ഗോപി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

“”വിപ്ലവ നക്ഷത്രം വിടവാങ്ങി…തന്റെ മനസ്സാക്ഷിക്കൂ ശരിയെന്നു തോന്നുന്ന നിലപാടുകളില്‍ ആരെയും കൂസ്സാതെ ഉറച്ചു നിന്ന കേരളത്തിന്റെ വിപ്ലവ നായിക വിടവാങ്ങി.. ആദരാഞ്ജലികള്‍…”” എന്ന് സംവിധായകന്‍ വിയനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”ലാത്തിക്ക് ബീജം ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാനെത്രയോ ലാത്തിക്കുട്ടികളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞ…. സ്ത്രീ ശാക്തീകരണത്തിന് വഴി വെട്ടിയവരില്‍ മുഖ്യ പങ്ക് വഹിച്ച കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസത്തിന്… കേരളം കണ്ട വിപ്ലവ വീര്യത്തിന്… കേരളം കണ്ട ധീര വനിതക്ക്… പ്രിയപ്പെട്ട സഖാവിന്… ആദരാഞ്ജലികള്‍. ലാല്‍ സലാം സഖാവെ..”” എന്നാണ് മണികണ്ഠന്‍ ആചാരിയുടെ കുറിപ്പ്.

1957ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ.

1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം നിയമസഭയില്‍ ഒഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്.

Read more