സദാചാരം ഒഴുകുന്ന ചേട്ടന്‍മാര്‍ക്ക്.., ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്; പിന്തുണയുമായി യുവ നായികമാരും

Advertisement

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ യുവ നായികമാരും. അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ, ഗ്രേസ് ആന്റണി, നിമിഷ സജയന്‍ എന്നീ താരങ്ങളാണ് കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ച് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

അനശ്വരയ്ക്ക് പിന്തുണയുമായി സ്ത്രീകള്‍ക്ക് കാലുകളുമുണ്ട് എന്ന ക്യാപ്ഷനോടെ റിമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ച് പിന്തുണ അര്‍പ്പിച്ചിരുന്നു. ഇതോടെ അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയവരും ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി. നടന്‍ ഹരീഷ് പേരടിയും കാലുകളുടെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. ”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?” എന്നാണ് ഒരു കമന്റ്. അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

വിമര്‍ശനങ്ങള്‍ വന്നതോടെ കൂടുതല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. ”ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.

parvathy-pic

View this post on Instagram

#legday #womenhavelegs

A post shared by Archana Kavi (@archanakavi) on

View this post on Instagram

Oh my god, you’ve got legs? Like whaaaaa?

A post shared by Apoorva Bose (@apoorvabose07) on