ദളപതി 64: മാളവികയ്ക്കൊപ്പം മലയാളത്തില്‍ നിന്ന് സിനി സീരിയല്‍ നടിയും

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് എന്നതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും മാളവിക മേനോനും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് മറ്റൊരു നടിയും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണമായിരിക്കുകയാണ്.

സിനി സീരിയല്‍ താരം ലിന്റു റോണിയാണ് ദളപതി 64 ന്റെ ഭാഗമാകുന്നത്. ആന്‍ഡ്രിയ ജെര്‍മിയ, രമ്യ, ഗൗരി ജി. കിഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.