സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് മാളവിക യാത്രയില്‍; ചിത്രങ്ങള്‍ വൈറല്‍

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിനോദ യാത്രാ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാലിഫോര്‍ണിയ, ബാലി എന്നിവിടങ്ങളില്‍ നിന്നുളള യാത്രാചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്. ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ താരത്തിന്റെ വസ്ത്രധാരണത്തെയും ഗ്ലാമര്‍ വേഷത്തെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഇതിനു മറുപടിയുമായി മാളവികയും മറ്റ് ചില താരങ്ങളും രംഗത്ത് വന്നത് ഏറെ വാര്‍ത്തയായിരുന്നു.

View this post on Instagram

California sun ☀️

A post shared by Malavika Mohanan (@malavikamohanan_) on

View this post on Instagram

New haircut ideas ?

A post shared by Malavika Mohanan (@malavikamohanan_) on

വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.