നിവിൻ പോളിയെ നായകനാക്കി നിശ്ചയിച്ച പ്രണയ ചിത്രത്തിന് സംഭവിച്ചത്; തുറന്നു പറഞ്ഞ് മേജർ രവി

നിവിൻ പോളിയെ നായകനാക്കി നിശ്ചയിച്ച പ്രണയ ചിത്രത്തിന് സംഭവിച്ചത് തുറന്നു പറഞ്ഞ് മേജർ രവി. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് നാളുകളേറെയായി. നിവിന്‍ പോളി ചെയ്യേണ്ടതായിരുന്നു ആ ചിത്രം. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിവിന്‍ ആ ചിത്രത്തില്‍ നിന്നും മാറിയത്. ഹീറോയിസം ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള ക്ലൈമാക്‌സല്ല സിനിമയുടേത്. ബെന്നിയും ഞാനും കൂടിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

പഞ്ചാബില്‍ നടക്കുന്നൊരു പ്രണയകഥയാണ്. ദിലീപിനേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെയും വിവരമില്ല. ഈ കഥയില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്.

ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനും തയ്യാറാണ്. ഏത് താരത്തെ വെച്ചും ഈ ചിത്രം ചെയ്യാനാവും. ഇതിനിടയിലായിരുന്നു മറ്റൊരു ആശയം മനസ്സിലേക്ക് വന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.