കർണ്ണനിൽ പൃഥ്വിരാജിനെ ഒഴിവാക്കാനുള്ള കാരണങ്ങൾ ഇതാണ് ...

ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്‍ണ്ണന്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നു-അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത് ആര്‍.എസ്. വിമലിന്റെ പുതിയ ചിത്രമായ കര്‍ണ്ണനെക്കുറിച്ച് പൃഥ്വിരാജ് മുമ്പ് പറഞ്ഞതിങ്ങനെയാണ്.

എന്നാൽ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ സംവിധായകൻ ആർ.എസ് വിമൽ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്. ചിത്രത്തിൽ നായകനായി എത്തുന്നത് ചിയാൻ വിക്രമാണ് എന്നതായിരുന്നു പോസ്റ്റ്. എന്നാൽ കർണ്ണനിൽ നിന്ന് പൃഥ്വിരാജ് ഒഴിവായതിന്റെ കാരണങ്ങൾ മറ്റുചിലതാണ്.

അടുത്ത മൂന്ന് വർഷത്തേക്ക് പൃഥ്വിരാജിന് ഡേറ്റ് ഇല്ല എന്നുള്ളതാണ് പ്രധാന കാര്യം. കൂടാതെ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം ആദ്യം നിർമ്മിക്കാനിരുന്നത്. പിന്നീട് അദ്ദേഹം പിന്മാറിയതും പൃഥ്വിരാജിന് തിരിച്ചടിയായി.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.