ടേക്ക് ഓഫ് ടീമിന്റെ 'മാലിക്'; ഫഹദ് ചിത്രം ഒരുങ്ങുന്നത് 25 കോടി മുതല്‍മുടക്കില്‍

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രവുമായി ടേക്ക് ഓഫ് ടീം. മാലിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഹേഷ് നാരായണന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 25 കോടി മുതല്‍മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ പ്രവര്‍ത്തിച്ചവരാണ് മാലിക്കിനും പിന്നിലും അണിനിരക്കുന്നത്. ഫഹദിനൊപ്പം ചിത്രത്തില്‍ ബിജു മേനോന്‍ , വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും പ്രധാനതാരങ്ങളാകുന്നു. പഴയകാല നായിക ജലജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more

ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കിന്റെ ഛായാഗ്രഹണം സാനു ജോണ്‍ ആണ്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.