മഹേഷ് നാരായണന്‍- ഫഹദ്  ടീം വീണ്ടും എത്തുന്നു

സീ യു സൂണിന് ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നുവെന്ന്  റിപ്പോര്‍ട്ട്. നവാഗതനായ  സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥ ഒരുക്കുന്നതെന്ന്  ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ സിനിമയ്ക്ക് റാഫി തിരക്കഥയൊരുക്കുമെന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. ജോജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു.

വികെപി, മഹേഷ് നാരായണന്‍, വേണു എന്നിവരുടെ  അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സജിമോന്‍. അടുത്ത വര്‍ഷം തുടക്കത്തോടെ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഹേഷ് നാരായണനനും ഫഹദും ഒന്നിക്കുന്ന മാലിക് റിലീസിന് തയ്യാറെടുക്കുകയാണ്.