മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്ന് കമന്റ്; ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്ന് വൈശാഖ്; മാസ് മറുപടി വൈറല്‍

Gambinos Ad
ript>

പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനാല്‍ തന്നെ മധുരാജയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയില്‍ സിനിമയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും കുറവല്ല. അത്തരത്തില്‍ ചിത്രത്തിനെതിരെ കമന്റിട്ട ഒരാള്‍ക്ക് സംവിധായകന്‍ വൈശാഖ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Gambinos Ad

മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ വൈശാഖിന്റെ കമന്റുമെത്തി. ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ കമന്റ്. മാസ് കമന്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വൈശാഖിന്റെ മറുപടി കലക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആരോ ഇവിടെ വന്ന് എന്തോ വാങ്ങിപ്പോയല്ലോയെന്ന് ചോദിച്ചത് ചിലര്‍ കമന്ററെ സോഷ്യല്‍ മീഡിയയില്‍ തപ്പിയിറങ്ങിയിട്ടുമുണ്ട്.

നേരത്തെ കുഞ്ചാക്കോ ബോബന്‍ ചിത്രമായ തട്ടുംപുറത്ത് അച്യുതന്‍ റിലീസിനടയിലും ഇതുപോലെ നടന്നിരുന്നു. റിലീസ് ചെയ്യാത്ത സിനിമയ്ക്കായിരുന്നു അന്ന് നെഗറ്റീവ് കമന്റ്. സിനിമ കണ്ടുവെന്നും കാശു പോയെന്നുമായിരുന്നു കമന്റ്. എന്നാല്‍ ചിത്രം ഇറങ്ങിയിട്ടില്ലെന്നും, ഇറങ്ങി കഴിഞ്ഞ് തീര്‍ച്ചയായും ചെന്ന കാണണമെന്നും ലാല്‍ ജോസ് കമന്റ് ചെയ്തിരുന്നു. ഇതും ഏറെ ശ്രദ്ധ നേടിയിരുന്നു.