മാമാങ്കത്തില്‍ മമ്മൂട്ടിയ്ക്ക് മൂന്നു നായികമാര്‍

മമ്മൂട്ടി നായകനായെത്തുന്ന ചരിത്രസിനിമയായ മാമാങ്കത്തില്‍ മൂന്നു നായികമാരെന്ന് റിപ്പോര്‍ട്ടുകള്‍. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‌റെ ആദ്യഘട്ട ചിത്രീകരണം ഫെബ്രുവരി പത്തിന് മംഗലാപുരത്ത് ആരംഭിക്കും. ഇരുപത് ദിവസത്തെ ചിത്രീകരണമാണ് ആദ്യ ഷെഡ്യൂളില്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.

ഏപ്രിലില്‍ ആരംഭിക്കുന്ന രണ്ടാം ഘട്ട ഷെഡ്യൂളിലാണ് നായികമാര്‍ ജോയിന്‍ ചെയ്യുന്നത്. അഞ്ചോ ആറോ ഷെഡ്യൂളുകളിലായി സിനിമ പൂര്‍ത്തീകരിയ്ക്കാനാണ് തീരുമാനം . ഓരോ ഷെഡ്യൂളിനും മുന്നോടിയായി റിഹേഴ്‌സല്‍ ക്യാംപും നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.മലപ്പുറം ജില്ലയിലെ തിരുനാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

സജീവൊരുക്കിയ തിരക്കഥയാണ് ചിത്രത്തിന്‌റെ ശക്തിയെന്നും താന്‍ ഇതുവരെ അഭിനയിച്ചതില്‍ വച്ച്ഏറ്റവും വലിയ സിനിമയാണിതെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.