ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല, പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല: എം. ജയചന്ദ്രന്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും പ്രചരിക്കുന്നത് തന്റെ പ്രസ്താവനയല്ലെന്നും ജയചന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. “എന്റെ വോട്ടും ഇക്കുറി അയ്യന് വേണ്ടി” എന്ന കുറിപ്പോടെയാണ് ജയചന്ദ്രന്റെ ചിത്രം വച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ജയചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…

ഈ പോസ്റ്റ് ഫെയ്‌സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ഞാന്‍ എവിടെയും നടത്തിയിട്ടില്ലെന്നും ഇതോടെ ഞാന്‍ വ്യക്തമാക്കുന്നു. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല.. സംഗീതമാണ് എന്റെ മതം.

ഞാന്‍ അയ്യപ്പസ്വാമിയുടെ ഭക്തനാണ് മുപ്പത്തിയഞ്ച് തവണ ഞാന്‍ ശബരിമലയില്‍ പോയിട്ടുണ്ട്. തത്വമസിയിലാണ് ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടു തന്നെ ആധ്യാത്മിക ഉണര്‍വുണ്ടാകാന്‍ ഏവര്‍ക്കും സമാധാനം കൈവരാന്‍ കാംക്ഷിക്കാം. ഈ വ്യാജ പ്രചാരണങ്ങളില്‍ എനിക്കൊന്നും തന്നെ ചെയ്യാനില്ലെന്ന് ഞാന്‍ ഇവിടെ അടിവരയിട്ട് വ്യക്തമാക്കുന്നു.

https://www.facebook.com/mjayachandran.official/photos/a.181529245383455/1111057462430624/?type=3&theater

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”