ലുക്മാന്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘സുലൈഖ മന്‍സില്‍’ ഒ.ടി.ടിയിലേക്ക്. ഏപ്രില്‍ 21ന് റിലീസ് ചെയ്ത ചിത്രം മെയ് 30ന് ആണ് ഒ.ടി.ടിയില്‍ എത്തുന്നത്. മലബാറിലെ മുസ്ലീം വിവാഹം പ്രമേയമാക്കി എത്തിയ ചിത്രം തിയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നില്ല.
ഹന പര്‍വീണ്‍ എന്ന പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കല്‍ മുതല്‍ വിവാഹം വരെയുള്ള രണ്ടാഴ്ചത്തെ കഥയാണ് ചിത്രം പറഞ്ഞത്. മലബാറിലെ രണ്ട് മുസ്ലിം വീട്ടിലെ കല്യാണ കാഴ്ചകള്‍, തിരൂരിന്റെ ഗ്രാമഭംഗി ഇവയെല്ലാം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അഫ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം മെയ് 30 ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ആയിരുന്നു ആദ്യം ശ്രദ്ധ നേടിയത്. വിഷ്ണു വിജയ്യുടെതാണ് സംഗീതം.
Read more
പ്രണയ ചിത്രമായി ഒരുക്കിയ ചിത്രം പഴയ ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഛായാഗ്രഹണം കണ്ണന്‍ പട്ടേരി, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള എന്നിവര്‍ നിര്‍വഹിച്ചത്. ആര്‍.ജി വയനാടന്‍-മേക്കപ്പ്, കോസ്റ്റ്യൂംസ്-ഗഫൂര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ്-ശബരീഷ് വര്‍മ.